
സർക്കാർ ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ സഹായവുമായി ധനവകുപ്പ്
- തിരുവനന്തപുരത്ത് നാലു ദിവസത്തേയ്ക്കുള്ള ഉപകരണങ്ങളാണ് അവശേഷിക്കുന്നത്
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിലെ ഉപകരണക്ഷാമത്തിൽ ഇടപെടൽ. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ഉപകരണക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഹൃദയശസ്ത്രക്രിയകൾ പ്രതിസന്ധിയിലായിരുന്നു.

തിരുവനന്തപുരത്ത് നാലു ദിവസത്തേയ്ക്കുള്ള ഉപകരണങ്ങളാണ് അവശേഷിക്കുന്നത്. കോഴിക്കോട് ആൻജിയോ ഗ്രാമിനുള്ള ഉപകരണങ്ങൾ ഉയർന്ന വില നൽകി പുറത്ത് നിന്ന് വാങ്ങേണ്ട അവസ്‌ഥയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഗൈഡ് വയറുകൾക്ക് ക്ഷാമമുണ്ട്. 21 സർക്കാർ ആശുപ്രതികളായി 158 കോടിയാണ് ഉപകരണ വിതരണക്കാർക്ക് നൽകാനുള്ളത്. കോടികൾ കുടിശ്ശികയായതോടെ സെപ്റ്റംബർ ഒന്നു ൽ ഉപകരണ വിതരണം നിർത്തി വെച്ചതാണ് ഉപകരണ ക്ഷാമത്തിന് കാരണം.
CATEGORIES News