
സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒ പി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു
- നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ.
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ.

ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ് കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്.കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ സംസ്ഥാന സർക്കാർ എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.
CATEGORIES News