
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ
- ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം തുടങ്ങിയവ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം തുടങ്ങിയവ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ചില പ്രഖ്യാപനങ്ങളെക്കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ട്.

ഭിന്നശേഷി സംവരണ വ്യവസ്ഥകൾ മൂലമുള്ള എയ്‌ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ആശാവർക്കർമാരുടെ ഓണറേറിയം വർധനവാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് നേരത്തെ ഇടതുമുന്നണി വാഗ്ദാനം ചെയ്‌തിരുന്നെങ്കിൽ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. അതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.ഒന്നാം തീയതിയിലെ നിയമസഭാ സമ്മേളനത്തിൽ ആയിരിക്കും പ്രഖ്യാപനങ്ങൾ ഉണ്ടാവുക,അതിനു പിന്നാലെ ഒരാഴ്ചയ്ക്കകം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
