
സർവിസ് നിർത്താനൊരുങ്ങി ബഹ്റൈൻ-കോഴിക്കോട് ഗൾഫ് എയർ
- മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു
കോഴിക്കോട് :കോഴിക്കോട്ടേയ്ക്കുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കാൻ തീരുമാനമായി . ഏപ്രിൽ മുതലാണ് നിർത്തലാക്കുന്നത്.എന്നാൽ ഔദ്യോഗികമായി അറിയിപ്പ് വന്നില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുക എന്ന അറിയിപ്പുണ്ട്.അതേ സമയം കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്.

ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സർവിസ് നാലുദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് സൃഷളടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായി നിർത്തുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ- കോഴിക്കോട് റൂട്ടിൽ 93-94% യാത്രക്കാർ ഉണ്ട്. പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാതി രിക്കുന്നുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതിന്റെ കാരണം വ്യക്തമല്ല. ഗൾഫ് എയർ വിമാന സർവിസുകളിൽയാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു.