
സൽമാൻ ഖാന് നേരെ വധഭീഷണി; ഒരാൾ പിടിയിൽ
- ഇന്നലെ മുംബൈ പോലീസിന് ലഭിച്ച സന്ദേശത്തിൽ പറയുന്നത് 2 കോടി നൽകാത്ത പക്ഷം താരത്തെ കൊലപ്പെടുത്തുമെന്നായിരുന്നു
മുബൈ: സൽമാൻ ഖാന് നേരെ വധഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. മുംബൈ
ട്രാഫിക് പോലീസിന് ഭീഷണി സന്ദേശമയച്ച ആളെയാണ് അറസ്റ്റ് ചെയ്തത്. നൽകിയിരിക്കുന്ന നിർദേശം സിനിമാ ചിത്രീകരണത്തിനാണെങ്കിൽ പോലും മുംബൈ വിട്ട് പോകാൻ പാടില്ലെന്നാണ്.

ഇന്നലെ മുംബൈ പോലീസിന് ലഭിച്ച സന്ദേശത്തിൽ പറയുന്നത് 2 കോടി നൽകാത്ത പക്ഷം താരത്തെ കൊലപ്പെടുത്തുമെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ബാന്ദ്ര സ്വദേശിയായ 56 കാരൻ അസം മുഹമ്മദ് മുസ്തഫയെ പിടികൂടി. മറ്റാരെങ്കിലും ഇയാളുടെ ഫോണുപയോഗിച്ച് സന്ദേശം അയച്ചതാണോയെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
CATEGORIES News