
സൽമാൻ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി
- വധഭീഷണി മുഴക്കി കൊണ്ടുള്ള കോൾ വന്നത് ഛത്തീസ്‌ഗഡിൽ നിന്നാണ്
ന്യൂഡൽഹി : സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി.സംഭവത്തിൽ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം തുടങ്ങി.

വധഭീഷണി മുഴക്കി കൊണ്ടുള്ള കോൾ വന്നത് ഛത്തീസ്‌ഗഡിൽ നിന്നാണ്.കോൾ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് റായ്‌പൂരിലേക്ക് തിരിച്ചു. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് റായ്‌പൂർ പോലീസിനെ അറിയിക്കുകയും അന്വേഷണത്തിൽ പങ്കാളിയാക്കുകയും ചെയ്‌തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ Y+ ലെവലിലേക്ക് വർധിപ്പിച്ചിട്ടുണ്ട്.
CATEGORIES News