
ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് മരണം
- ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്ന് വീണത്.
ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. സംഭവത്തിൽ ഏഴു പേർ മരണപ്പെട്ടു. ഹെലികോപ്റ്ററിൽ പൈലറ്റടക്കം ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടമുണ്ടായത്. ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയിൽ ഹെലികോപ്റ്റർ കാണാതായിരുന്നു. പിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നു വീണ വാർത്ത പുറത്ത് വന്നത്.
പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം. കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്‌തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റിയെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
CATEGORIES News