
ഹെലിടൂറിസം; യാത്രബുക്ക് ചെയ്യാൻ ടൂറിസം വകുപ്പ് പ്രത്യേക ആപ് പുറത്തിറക്കും
- ടിക്കറ്റ് തുക ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രബുക്ക് ചെയ്യാൻ ടൂറിസം വകുപ്പ് പ്രത്യേക ആപ് പുറത്തിറക്കും. ടിക്കറ്റ് തുക ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

യാത്രയിൽ പാലിക്കേണ്ട മുൻകരുതലും നിർദേശങ്ങളുമുണ്ടാകും. മന്ത്രിസഭ പാസാക്കിയ ഹെലി- ടൂറിസം നയത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും ആപ് തയ്യാറാക്കുക. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡിന് ആയിരിക്കും ഹെലിടൂറിസം പദ്ധതിയുടെ ഏകോപന ചുമതല. വ്യോമയാന മന്ത്രാലയം, ഗതാഗതം, തദ്ദേശം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനം
CATEGORIES News