
ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം; മൂന്നു പേരെ അറസ്റ്റു ചെയ്തു
- സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം
മുക്കം:മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു .അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുതൽ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴിയിലും പറയുന്നുണ്ട്. പിടിയിലായവർ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ്. മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വയറുവേദന കാരണം 15കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ആറുമാസം ഗർഭിണിയാണെന്ന് അറിയുന്നത്. പിടിയിലായ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ചൈൽഡ് കെയറിലാണ് വിദ്യാർഥിനി ഇപ്പോൾ ഉള്ളത്.
