ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; താഴേക്കു ചാടിയ യുവതി ചികിത്സയിൽ

ഹോട്ടൽ ഉടമയും ജീവനക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചു; താഴേക്കു ചാടിയ യുവതി ചികിത്സയിൽ

  • ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്

കോഴിക്കോട്:മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി തുടങ്ങിയ സാകേതം എന്ന സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതിയ്ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.

വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. മൂന്നു മാസമായി ലോഡ്‌ജിലെ ജീവനക്കാരിയാണ്. രാത്രി ഫോൺ നോക്കിയിരിക്കെ മൂന്നു പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഈ സമയത്ത് ജീവൻരക്ഷിക്കാൻ ഓടി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )