ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന

  • ആറിടത്ത് കാന്റീൻ നിർത്താൻ നിർദേശം

കോഴിക്കോട്:ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്.മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

പരിശോധന നടത്തിയത് ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായിട്ടായിരുന്നു. ചെറിയ പ്രശ്നം കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ നിയമപ്രകാരം സുരക്ഷ ലൈസൻസ് രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കാനോ വിതരണം ചെയ്യാനോ പാടില്ല.10 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തുന്നത്. ഹോസ്റ്റലുകൾ നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കുന്നതോടൊപ്പം വെള്ളം ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പാക്കി റിപ്പോർട്ട് സൂക്ഷിക്കണം. ഹോസ്റ്റലുകളിൽ ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻന്റ് കമീഷണർ എ. സക്കീർ ഹുസൈൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )