ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുമെന്ന് ഡൊണാൾഡ്ട്രംപ്

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുമെന്ന് ഡൊണാൾഡ്ട്രംപ്

  • ട്രൂത്ത് സോഷ്യലിൽ അശ്ലീല പദങ്ങൾ കലർന്ന ഭാഷയിലാണ് ഇറാന് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധം അതിന്റെ ഭയാനകമായ ഘട്ടത്തിലേക്ക് കടക്കുന്നു. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുമെന്ന് അത്യന്തം രൂക്ഷമായ ഭാഷയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ അശ്ലീല പദങ്ങൾ കലർന്ന ഭാഷയിലാണ് ഇറാന് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിയോടെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ നിലപാട്.

“ചൊവ്വാഴ്ച ഇറാൻ്റെ പവർ പ്ലാന്റും പാലങ്ങളും തകർക്കുന്ന ദിനവുമായിരിക്കും! ആ നശിച്ച കടലിടുക്ക് തുറക്കൂ.. അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – ജസ്റ്റ് വാച്ച്!” എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. അതേസമയം തന്നെ, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഒരു കരാറിലെത്താൻ ചെറിയ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. പക്ഷേ, കരാർ നടന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങൾ മുഴുവൻ തകർത്ത് അവ പിടിച്ചെടുക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )