11 പേർക്കുകൂടി                                     മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

  • കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം മുപ്പത്തൊൻപതായി ഉയർന്നിരിക്കുകയാണ്.

കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. എരവത്ത്കുന്ന് ആരോഗ്യ സർക്കിളിന് സമീപം
രാവിലെ ഒൻപതുമുതൽ പന്ത്രണ്ടുവരെയാണ് ക്യാമ്പ് നടക്കുക.

മുപ്പതാം വാർഡിലെ ജനകീയ കുടിവെള്ളപദ്ധതിയുടെ കിണറുകളിൽനിന്ന് വെള്ളം ഉപയോഗിക്കുന്നവരിലാണ് പരിശോധന നടത്തുന്നത് . രോഗലക്ഷണമുള്ളവരും ക്യാമ്പിലെത്തണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കൊമ്മേരിയിൽ കുടിവെള്ള ടാങ്കുകൾ ശുദ്ധീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ് . സൂപ്പർ ക്ലോറിനേഷൻ നടത്തി നിശ്ചിത ദിവസങ്ങൾക്കുശേഷമാണ് ഇനി വെള്ളം പരിശോധിക്കുകയെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )