
12 വയസ്സുകാരന് ടവർലൈനിൽ നിന്ന് ഷോക്കേറ്റു
- 65 ശതമാനത്തോളം പൊള്ളലേറ്റ് കുട്ടി ചികിത്സയിലാണ്
മാവൂർ: ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്ന് കുട്ടിക്ക് ഷോക്കേറ്റു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ മാണിയമ്പലം പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരായ മുബാസിന്റെയും റോസിയുടെയും മകൻ മാലിക്കി (12)നാണ് ഷോക്കേറ്റത്.

വെള്ളിയാഴ്ച വൈകുന്നേരം ക്വാർട്ടേഴ്‌സിൻറെ മുകളിൽ ഡിഷ് ആൻ്റിന നന്നാക്കിയതിൻ്റെ ബാക്കിവന്ന വയറെടുത്തു എറിഞ്ഞു കളിക്കുമ്പോൾ കെഎസ്ഇബിയുടെ ടവർലൈനിൽ തട്ടിയാണ് കുട്ടിക്ക് പൊള്ളലേറ്റത്. 65 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി മെഡിൽക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ടെറസിൻ്റെ മുകൾഭാഗത്തു നിന്ന് രണ്ടുമീറ്റർ മാത്രം ഉയരത്തിലാണ് ലൈൻ കടന്നുപോകുന്നത്. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.