141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി

141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി

  • 127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത്

തൃശൂർ: പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാർ കേരള പൊലീസ് സേനയുടെ ഭാഗമായി. 127 പുരുഷന്മാരും 14 വനിതകളുമാണ് സേനയിൽ ചേർന്നത്. കേരള പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, കേരള പോലീസ് അക്കാദമി ഡയറക്ടർ എ അക്ലർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. അക്കാദമി അസി. ഡയറക്ടർ സി പി അജിത് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ് എന്നിവർ പങ്കെടുത്തു.

ബെസ്റ്റ് ഇൻഡോറായി സബിത ശിവദാസ്,
ബെസ്റ്റ് ഔട്ട്ഡോറായി ആർ എസ് നിതിൻ രാജ്, ബെസ്‌റ്റ് ഷൂട്ടറായി നവീൻ ജോർജ് ഡേവിഡ്, ബെസ്റ്റ് ഓൾ റൗണ്ടറായി അതുൽ പ്രേം ഉണ്ണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )