1456 രൂപയ്ക്ക് വിമാനയാത്ര ; കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

1456 രൂപയ്ക്ക് വിമാനയാത്ര ; കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • ഡിസംബർ 10 വരെയുള്ള യാത്രകൾക്കായി ഒക്ടോബർ 27-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കിൽ ലഭിക്കും

ന്യൂഡൽഹി :എയർ ഇന്ത്യ എക്‌സ്പ്രസിൽ ഫ്ളാഷ് സെയിൽ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതൽ ആരംഭിക്കുന്ന വിമാനനിരക്കുകളിൽ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. നവംബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള യാത്രകൾക്കായി ഒക്ടോബർ 27-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കിൽ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1456 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകൾ ലഭിക്കും.

മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂർ, ചെന്നൈ- ബാംഗ്ലൂർ റൂട്ടുകളിലും ഗുവാഹത്തി- അഗർത്തല, വിജയവാഡ- ഹൈദരാബാദ് തുടങ്ങി നിരവധി റൂട്ടുകളിലും ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )