
178 കുടുംബങ്ങൾക്കായുള്ള വീടുകൾ ഇന്ന് കൈമാറും ; ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി
- ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം
തിരുവനന്തപുരം : മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. അതിജീവനത്തിന്റെ പുതുഗാഥ രചിച്ചുകൊണ്ട് നാം പണിതുയർത്തിയ കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കാൻ പോവുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
CATEGORIES News
