2016 നുശേഷം കേരളത്തിൽ ദുരന്തനിവാരണപദ്ധതി നവീകരിച്ചിട്ടില്ല – വി.ഡി. സതീശൻ

2016 നുശേഷം കേരളത്തിൽ ദുരന്തനിവാരണപദ്ധതി നവീകരിച്ചിട്ടില്ല – വി.ഡി. സതീശൻ

  • കേരളത്തിലെ ദുരന്താനന്തര പുനരധിവാസവും സുസ്ഥിരവികസനവും’ എന്നചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കോഴിക്കോട്: എല്ലാത്തിലും മുന്നിലെന്നുപറയുന്ന കേരളത്തിൽ 2016- നുശേഷം ദുരന്തനിവാരണപദ്ധതി നവീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാങ്കേതികവിദ്യയും ദുരന്തനിവാരണരീതികളും ഏറെ മെച്ചപ്പെട്ടെങ്കിലും കേരളത്തിൽ ദുരന്തനിവാരണപദ്ധതി മാറിയിട്ടില്ല. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തിൽ ‘കേരളത്തിലെ ദുരന്താനന്തര പുനരധിവാസവും സുസ്ഥിരവികസനവും’ എന്നചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ്റെ ഇടപെടൽകാരണമുണ്ടായ പ്രകൃതിയിലെ മാറ്റങ്ങൾക്ക് നവീനപദ്ധതികളും ആവിഷ്കരിക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷതവഹിച്ചു. ഡോ. കെ. മൊയ്തു, കെ.സി. അബു, സുബൈർ കൊളക്കാടൻ, റഫി പി. ദേവസി, എ.പി. അബ്‌ദുല്ലക്കുട്ടി, സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, പി. വിഷോബ്, എം. മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )