
2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും
- വൈദ്യുതി ബോർഡിൻ്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു
തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിൻ്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള അ വൈദ്യുതി നിരക്ക് ഈ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.ഇതിൽ നാലുവർഷവും സർച്ചാർജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സർച്ചാർജ് കണക്കാക്കുക. വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കുക.

മാസംതോറും ഇന്ധന സർച്ചാർജ ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ലഎന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. അധികബാധ്യത വേഗത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
