
240 ഹൗസ് സർജന്മാർ ഒഴിയുമ്പോൾ നിയമിക്കുന്നത് 120 പേരെ മാത്രം
- ജൂലായ് ഒന്നിന് നാല്പത് പേരോട് ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവിറക്കി.
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് (എൻഎജെആർ) തസ്‌തികയിലേക്ക് ഉത്തരവ് ലഭിച്ച നാല്പതിൽ എത്തിയത് അഞ്ച് പേർ മാത്രം. 2019 ബാച്ച് ഹൗസ് സർജന്മാരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് എൻഎജെആറിനെ നിയമിക്കാൻ തീരുമാനമായത്. 240 ഹൗസ് സർജന്മാർ ഒഴിയുമ്പോൾ നിയമിക്കുന്നത് 120 എൻഎജെആർ മാരെ മാത്രമാണ്.

ഒഴിയുന്ന 2019 ബാച്ചിലുള്ളവരോടാണ് അപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ അപേക്ഷിച്ചത് നൂറ് പേർ മാത്രം. ജൂലായ് ഒന്നിന് നാല്പത് പേരോട് ജോലിയിൽ പ്രവേശിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവിറക്കി. എന്നാൽ, പത്താളുടെ മുൻ ഹൗസ് സർജൻ കാലാവധിയിൽ ബാക്കിയുള്ള പ്രവൃത്തിദിവസംകൂടി പൂർത്തിയാക്കിയിട്ടേ അവർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ.
CATEGORIES News