
400 ഗ്രാം ചരസുമായി യുവാവ് അറസ്റ്റിൽ
- ഫറോക്ക് കോളജ് കുന്നുമ്മൽ സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്
കോഴിക്കോട്:മാരക ലഹരിമരുന്നായ ചരസുമായി യുവാവ് അറസ്റ്റിൽ ആയി.ഫറോക്ക് കോളജ് കുന്നുമ്മൽ സ്വദേശി ഷാഹുൽ ഹമീദ് (30) ആണ് അറസ്റ്റിലായത് . 400 ഗ്രാം ചരസ് ഇയാളിൽ നിന്നും പിടികൂടി. നാർകോട്ടിക് സെൽ അസി. പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ടൗൺ പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സൗത്ത് ബീച്ചിനടുത്തുള്ള ഹോട്ടലിനു സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്.

പൊലീസ് പറയുന്നത് ഉത്തരേന്ത്യയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിൽ ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് ഷാഹുൽ ഹമീദ് എന്നാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

CATEGORIES News