
44-ാമത് എ.കെ.ജി ഫുട്ബോൾ മേള ഫെബ്രുവരി 1ന് ആരംഭിക്കും
- മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: 44-ാമത് എകെജി ഫുട്ബോൾ മേള ഫെബ്രുവരി 1ന് ആരംഭിക്കും. എകെജി കപ്പിനായുള്ള പ്രധാന ടൂർണമെന്റിനൊപ്പം U17 വിഭാഗത്തിലുള്ള ടൂർണമെൻ്റും, പ്രാദേശിക ക്ലബുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഒരു നാടിനെയൊന്നാകെ കാൽപ്പന്ത് കളിയുടെ ആവേശത്തിലേക്ക് എത്തിക്കുന്നതാണ് എകെജി ഫുട്ബോൾ മേള. ഇതിനോടനുബന്ധിച്ച് 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

അഡ്വ. എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതുതായി തെരഞെടുക്കപ്പെട്ട കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രനും എൽ.ഡി.എഫ് ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമദ്, കെ. ദാസൻ, യു.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതവും സി.കെ മനോജ് നന്ദിയും പറഞ്ഞു. സംഘാടക സമിതിയിലേക്ക് യു.കെ. ചന്ദ്രൻ (ചെയർമാൻ) അഡ്വ എൽ.ജി ലിജീഷ്(വർക്കിംഗ് ചെയർമാൻ.), എ.പി സുധീഷ് (ജനറൽ കൺവീനർ) സി.കെ മനോജ് (ട്രഷറർ) എന്നിവരടങ്ങുന്ന 201 അംഗങ്ങളെ തെരഞ്ഞെടുത്തു.
