50,000 ടിക്കറ്റ് റേഷൻകാർഡുകൾ വിതരണം ചെയ്യും

50,000 ടിക്കറ്റ് റേഷൻകാർഡുകൾ വിതരണം ചെയ്യും

  • സൂക്ഷ്മപരിശോധനയിൽ ടിഡികാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ച 50000 ടിക്കറ്റ് റേഷൻകാർഡുകൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ ടിഡികാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ തിരഞ്ഞെടുക്കാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് തിരഞ്ഞെടുക്കാനുള്ള അപേക്ഷകർക്ക് വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )