60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് വസ്തുനികുതി ഒഴിവാക്കി ഉത്തരവിറങ്ങി

60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് വസ്തുനികുതി ഒഴിവാക്കി ഉത്തരവിറങ്ങി

  • പൊതു നിർദ്ദേശവും ഉത്തരവിൽ നൽകിയിട്ടുണ്ട്

തിരുവനന്തപുര: കേരളത്തിലെ 60 ചതുരശ്ര മീറ്ററിൽ താഴെ വിസ്‌തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും ഇനി വസ്തുനികുതി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. നിയമപരമല്ലാത്ത കെട്ടിടങ്ങൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ നമ്പർ. യുഎ നമ്പറുള്ള കെട്ടിടങ്ങൾക്ക് മൂന്ന് ഇരട്ടി നികുതിയാണ് ഇപ്പോൾ ചുമത്തുന്നത്.ഇതുസംബന്ധിച്ച് നിരവധി പരാതികൾ തദ്ദേശ അദാലത്തിൽ ലഭിച്ചിരുന്നു.

60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു. പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഈ ഇളവ് യു എ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാക്കാനാണ് ഉത്തരവിൽ നിർദേശം നൽകിയത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യുഎ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കും. ഇതു സംബന്ധിച്ച പൊതു നിർദ്ദേശവും ഉത്തരവിൽ നൽകിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )