
76 -ാം റിപ്പബ്ലിക് ദിനം; തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ
- സജ്ജീകരണങ്ങളെല്ലാം പൂർത്തീകരിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ
ന്യൂഡൽഹി :76 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. സജ്ജീകരണങ്ങളെല്ലാം പൂർത്തീകരിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയാകും മുഖ്യാതിഥിയെന്ന് കേന്ദ്രം അറിയിച്ചു. പ്രസിഡൻറായ ശേഷം സുബിയാന്തോ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. മുൻ കരസേന തലവൻ കൂടിയായ സുബിയാന്തോ, ഒക്ടോബറിൽ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ അതീവ പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കാനാണ് സാധ്യത
CATEGORIES News
TAGS newdelhi
