
85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി
- വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തിവരുകയാണ്
ദില്ലി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്. ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്കാണ്.
വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തിവരുകയാണ് . യാത്രക്കാർ പേടിക്കേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു .
CATEGORIES News