ജില്ലയിൽ തദ്ദേശ അദാലത്ത് നാളെ;പുതിയ പരാതികൾ സ്വീകരിക്കും

ജില്ലയിൽ തദ്ദേശ അദാലത്ത് നാളെ;പുതിയ പരാതികൾ സ്വീകരിക്കും

  • കോർപറേഷൻ അദാലത്ത് ഏഴിന്

കോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മികച്ച സേവനം ല ഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലതല അദാലത്ത് നാളെ നടക്കും.കോർപറേഷൻ തല അദാലത്ത് ശനിയാഴ്ചയാണ് നടക്കുക. രാവിലെ ഒമ്പതു മുതൽ ജൂബിലി ഹാളിൽ നടക്കുന്ന അദാലത്തിൻ്റെ ഒരുക്കം പൂർത്തിയായി.

അദാലത്തിൽ പരിഗണിക്കുന്നതിന് ഓൺലൈൻ വഴി 1059 പരാതികളാണ് ഇതുവരെ ലഭിച്ച ത്. ജില്ലതല അദാലത്തിലേക്ക് 690ഉം കോ ർപറേഷൻ അദാലത്തിലേക്ക് 369ഉം പരാതി കളും ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊ തുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയിൽ ഏറെയും. 459 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട്ല ഭിച്ചത്. ബിൽഡിങ് പെർമിറ്റ് കംപ്ലീഷൻ-297, നികുതികൾ-79, പദ്ധതി നിർവഹണം-50, വി വിധ സേവന ലൈസൻസുകൾ-38, ആസ്തി മാനേജ്മെന്റ്-31, ഗുണഭോക്തൃ പദ്ധതിക ൾ-30, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യ ങ്ങളുടെ കാര്യക്ഷമത-23, മാലിന്യ സംസ്കര ണം-21, സാമൂഹിക സുരക്ഷ പെൻഷൻ-19, സിവിൽ രജിസ്ട്രേഷൻ-12 എന്നിങ്ങനെയാ ണ് ലഭിച്ച മറ്റു പരാതികൾ. ഓൺലൈനായി പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അ ദാലത്ത് വേദിയിലും അപേക്ഷകൾ നൽകാവുന്നതാണ് .പുതിയ പരാതികൾ സ്വീകരിക്കുന്നതിനായി ആറ് കൗണ്ടറുകൾ വേദിയോട് ചേർന്ന് സ ജ്ജീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപന തലത്തി ൽ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകൾ മാത്രമാണ് അദാലത്തിൽ പരി ഗണിക്കുക. രേഖാമൂലം തയാറാക്കിയ പരാ തികൾക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പരാതികൾ കൗണ്ടറിൽ സമർപ്പിച്ച് കൂപ്പൺ കൈപ്പറ്റ ണം. ഓൺലൈനായി ലഭിച്ച പരാതികൾ പ രിഗണിച്ച ശേഷമായിരിക്കും പുതിയ അപേ ക്ഷകൾ പരിശോധിക്കുക. അഞ്ച് ഉപജില്ലത ല സമിതികൾ, ജില്ലതല സമിതി, സംസ്ഥാന തല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി എന്നിവയാണ് അപേക്ഷകൾ പരിഗ ണിച്ച് തീരുമാനമെടുക്കുക. തദ്ദേശ സ്വയംഭര ണ മന്ത്രിക്കു പുറമെ, തദ്ദേശ സ്വയംഭരണ വ കുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ, അർബൻ ഡയറക്‌ടർ, റൂറൽ ഡ യറക്ട‌ർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നൽകും. പങ്കെടു ക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ സാമൂ തിരി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടി ൽ പാർക്ക് ചെയ്യണമെന്ന് തദ്ദേശ സ്വയംഭര ണ വകുപ്പ് ജോയൻ്റ് ഡയറക്‌ടർ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )