ഹൈക്കു ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് റെജിസ്ട്രേഷൻ തുടങ്ങി

ഹൈക്കു ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് റെജിസ്ട്രേഷൻ തുടങ്ങി

  • ഓൺലൈൻ ആയാണ് മേള നടക്കുന്നത്

കോഴിക്കോട്:പാലക്കാട്ടെ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാലാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 21, 22 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന മേളയിൽ ഡെലിഗേറ്റ് ആയി രജിസ്റ്റർ ചെയ്യുന്നവർക്കു ചലച്ചിത്രകാരന്മാരുമായി ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് ആശയ വിനിമയം നടത്തുവാൻ കഴിയും. www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ സെപ്തംബർ 17 വരെ സൗജന്യമായി ഡെലിഗേറ്റ് റെജിസ്ട്രേഷൻ നടത്താം.വയനാട് ദുരന്തം മുൻനിർത്തി ‘ആഘോഷപരമായ ഒത്തുചേരൽ’ ഒഴിവാക്കാനും വിദേശപ്രതിനിധികളുടെ പങ്കാളിത്തം സുഗമമാക്കാനും വേണ്ടി ഓൺലൈൻ ആയാണ് മേള നടക്കുന്നത്.

ഇന്ത്യക്കു പുറമെ മൊൾഡോവ, ഹോങ്കോങ്, കുവെയ് റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സര വിഭാഗത്തിലും ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, പോളണ്ട്, ജർമ്മനി ചിലി, കൊളംബിയ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, സെർബിയ, ഓസ്ട്രിയ, റഷ്യ, യു എസ് എ, സിങ്കപ്പൂർ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിലെ അറുപതോളം ചിത്രങ്ങൾ മത്സരേതര വിഭാഗത്തിലും മേളയിൽ പ്രദർശിപ്പിക്കും. പ്രദർശന ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച മേളയുടെ പ്രത്യേകതയാണ്.കൂടാതെ ഇൻസൈറ്റിന്റെ വെബ്‌സൈറ്റ് വാളിൽ പൊതുജനങ്ങൾക്കു തത്സമയം സൗജന്യമായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 5 മിനിറ്റിൽ താഴെയുള്ള ‘ഹാഫ്’ വിഭാഗത്തിൽ 25 ചിത്രങ്ങളും ഒരു മിനിറ്റിൽ താഴെയുള്ള ‘മൈന്യൂട്ട്’ വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന മൂന്നംഗ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് ‘അഞ്ചു മിനിറ്റ്’ വിഭാഗത്തിൽ ‘ഗോൾഡൻ സ്ക്രീൻ’ അവാർഡും ഒരു മിനിറ്റ് വിഭാഗത്തില്‍ ‘സിൽവർ സ്ക്രീൻ’ അവാർഡും നല്കും. അൻപതിനായിരം രൂപയും, ശില്പി വി. കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകും. പതിനായിരം രൂപയും ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ’ അവാർഡ്.

കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9447408234/ 9496094153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )