
കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റിയോട് റിപ്പോർട്ട് തേടി
- ഉയർന്ന പ്രദേശങ്ങളിലെ പൈപ്പുകളിലുണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളമെത്തുന്നത് വൈകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ വാട്ടർ അതോറിറ്റിയോട് സർക്കാർ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.
കുടിവെള്ള പ്രശ്നത്തിന് ആറാം ദിവസത്തിലും പൂർണമായി പരിഹാരം കണ്ടെത്താനായിട്ടില്ല. മലമുകൾ, കാച്ചാണി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിയില്ല. ഉയർന്ന പ്രദേശങ്ങളിലെ പൈപ്പുകളിലുണ്ടായ എയർ ബ്ലോക്ക് ആണ് വെള്ളമെത്തുന്നത് വൈകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.

എന്നാൽ നിലവിൽ വെള്ളമില്ലാത്തതുമായി ബന്ധപ്പെട്ട പരാതികൾ ആരും അറിയിക്കുന്നില്ലന്ന് നഗരസഭ പറയുന്നു. വെള്ളത്തിന് ആവശ്യമുള്ളവർ കൺട്രോൾ റൂം നമ്പർ മുഖേന ബന്ധപ്പെട്ടാൽ വെള്ളമെത്തിക്കാൻ സൗകര്യമുണ്ടാക്കുമെന്നും മേയർ വ്യക്തമാക്കി.
CATEGORIES News