
റേഷൻകാർഡ് മസ്റ്ററിങ്; ജില്ലയിൽ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ
- ജില്ലയിൽ 958 കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കി
കോഴിക്കോട്: മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻകാർഡിലെ അംഗങ്ങളുടെ ജില്ലയിലെ ബയോമെട്രിക് മസ്റ്ററിങ് ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ നടക്കും. അന്ത്യോദയ അന്ന യോജന (എഎവൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിഎച്ച്എച്ച്) റേഷൻ ഇതിനായി ജില്ലയിലെ 958 റേഷൻകടകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതായി പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് ജില്ലാ സപ്ലൈ ഓഫീസർ കെ. കെ. മനോജ് കുമാർ അറിയിച്ചു.
ഏതെങ്കിലും സാഹചര്യത്തിൽ റേഷൻഷോപ്പിൽ അസൗ കര്യമുണ്ടായാൽ സമീപത്തുതന്നെ പ്രത്യേക മസ്റ്ററിങ് കേന്ദ്രമൊരുക്കുo. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മസ്റ്ററിങ്.

അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരൽ പതിക്കണം. ഇതിനായി ആധാർകാർഡ്, റേഷൻകാർഡ് എന്നിവ ആവശ്യമാണ്. ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും നൽകാം. റേഷൻകടകളിൽ ഇതിനായി ഒരു
ക്കിയ പ്രത്യേക ബൂത്തുകളിലുമെത്തി മസ്റ്ററിങ് നടത്താം. കാർഡിലെ അംഗങ്ങളെല്ലാം നേരിട്ടെ ത്തി ഇ-പോസ് മെഷീനിൽ വിരൽ പതിക്കണം.
അതേ സമയം കഴിഞ്ഞ ഒരുമാസത്തിനിടെ കടകളിലെത്തി വിരൽ ഇ-പോസ് മെഷീനിൽവെച്ച് സാധനം വാങ്ങിയവർ. പ്രായാധിക്യ വും അനാരോഗ്യവുംമൂലം റേഷൻകട കളിൽ നേരിട്ടെത്താൻ സാധിക്കാത്തവർ എന്നിവർ മാസ്റ്ററിങ്ങിന് ഹാജർ ആകേണ്ടതില്ല.