വിദേശികൾക്ക് പൗരത്വം; നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്

വിദേശികൾക്ക് പൗരത്വം; നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്

  • പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് 15 വർഷങ്ങളുണ്ടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി

കുവൈറ്റ് സിറ്റി :കുവൈറ്റിൽ വിദേശികൾക്ക് പൗരത്വം നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി ഭരണകൂടം . ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് പൗരനെ വിവാഹം കഴിച്ചതുകൊണ്ടോ പൗരത്വം നൽകണമെന്ന് നിർബന്ധമില്ലെന്ന് ഭേദഗതിയിൽ വ്യക്തമാക്കിയിരിയ്ക്കുകയാണ്.

അതേ സമയം പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് 15 വർഷങ്ങളുണ്ടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി. ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.വ്യാജ രേഖകളിലൂടെയോ വഞ്ചനയിലൂടെയോ നേടിയ പൗരത്വം റദ്ദാക്കാനും ഭേദഗതി അനുശാസിക്കുന്നുണ്ട്.കൂടാതെ നിയമവിരുദ്ധമായി പൗരത്വം നേടിയവരെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഹോട്ട് ലൈനിൽ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )