
വയോജന കമ്മീഷന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കും: മന്ത്രി ആര്‍.ബിന്ദു
- ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കമ്മീഷന്‍ നിലവില്‍ വരുന്നതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരം കാണാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങള്‍ക്കായുള്ള ഏകദിന പരിശീലനം കോഴിക്കോട് ഐഎംജിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വയോജന സംരക്ഷണത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ വരേണ്ടതുണ്ടെന്നും വയോജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ അധ്യക്ഷനായി. കൗണ്‍സില്‍ അംഗങ്ങളായ പ്രഫ. കെ എ സരള, വി എ എന്‍ നമ്പൂതിരി, സാമൂഹ്യനീതി ഡയരക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍ നന്ദിയും പറഞ്ഞു.
പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളിൽ എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയരക്ടര്‍ കെ സരുണ്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് എ ഉമേഷ്, കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ഡോ. ജമീല്‍ ഷജീര്‍, കണ്‍സിലിയേഷന്‍ ഓഫീസര്‍ അഡ്വ. പി മോഹനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബി രാജീവ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.