
നിവിൻ പോളിയെ ചോദ്യം ചെയ്‌തു
- പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്
കൊച്ചി: പീഡനക്കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നടൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നൽകിയത്. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തത്.
CATEGORIES News