
ലഡുവിൽ മൃഗക്കൊഴുപ്പ് വിവാദം; ചന്ദ്രബാബു നായിഡുവിന് സുപ്രീംകോടതിയുടെ വിമർശം
- മൃഗക്കൊഴുപ്പ് ചേർത്ത നെയ്യാണ് ഉപയോഗിച്ചതെന്ന് പ്രസ്താവിച്ച് സാഹചര്യം വഷളാക്കിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെണ് രൂക്ഷമായി വിമർശിച്ചത്
ഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃഗക്കൊഴുപ്പ് ചേർത്ത നെയ്യാണ് ഉപയോഗിച്ചതെന്ന് പ്രസ്താവിച്ച് സാഹചര്യം വഷളാക്കിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. “ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചിട്ടില്ല. കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നതും അന്വേഷണത്തിലുള്ളതുമായ വിഷയത്തിൽ മുഖ്യമന്ത്രി തിടുക്കപ്പെട്ട് പ്രസ്‌താവന നടത്തിയത് ഉചിതമായില്ല’–ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വിമർശിച്ചു
CATEGORIES News