
വയനാട്-വിലങ്ങാട് ദുരന്തംത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന്; വി.ഡി. സതീശൻ
- താൽക്കാലികമായ ഒരു അലോക്കേഷൻ പോലും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായില്ല
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയൊരു സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താൽക്കാലികമായ ഒരു അലോക്കേഷൻ പോലും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വയനാട്-വിലങ്ങാട് ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് നിയമസഭ അർപ്പിച്ച ചരമോപചാരത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.