
റെയിൽവേയുടെ കോർട്ട് ഫീ ലൈസൻസ് പിൻവലിക്കണം; വടകര ഓട്ടോ കൂട്ടായ്മ
- പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾക്കെതിരേ പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു
വടകര: ഓട്ടോ തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിക്കുന്ന റെയിൽവേയുടെ കോർട്ട് ഫീസ് ലൈസൻസ് പിൻവലിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. വി.എം. പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾക്കെതിരേ പരാതി കൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു.
ശ്രീപാൽ മാക്കൂൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. 60 വയസ്സ് കഴിഞ്ഞ പി.കെ. രമേശനെ ആദരിച്ചു. പ്രദീപൻ കുട്ടോത്ത്, മിഥുൻ കൈനാട്ടി, ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട എന്നിവർ സംസാരിച്ചു.

CATEGORIES News