കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

  • അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. കലുങ്കിൽ ഇടിച്ച് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ആനക്കാംപൊയിലിൽ നിന്നും തിരുവമ്പാടിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് ബസ് മറിയുന്നതിന് മുമ്പ് ഒരു മരം ഉണ്ടായിരുന്നു. അതിൽ തങ്ങിനിൽക്കുകയായിരുന്നു ബസ്. അതുകൊണ്ട് ബസിൻ്റെ മുൻവശമാണ് വെള്ളത്തിൽ മുങ്ങിയത്. പരിക്കേറ്റവരിലേറെയും ബസിന്റെ മുൻഭാഗത്ത് ഇരുന്നവരാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )