
രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
- അഞ്ച് പേർക്ക് പരിക്ക്
കൊടുവള്ളി:കൊടുവള്ളിയിൽ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാത്രി നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോൾസ്റ്റേഷനടുത്തെ വളവിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നത് അടിവാരം, കൈതപ്പൊയിൽ സ്വദേശികളാണ് .ബൈക്ക് യാത്രക്കാരൻ പാലക്കുറ്റി സ്വദേശിയാണ് . അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

CATEGORIES News