മിക്സ്ചറിൽ കൃത്രിമ നിറം                     ചേർക്കൽ വ്യാപകമാകുന്നു

മിക്സ്ചറിൽ കൃത്രിമ നിറം ചേർക്കൽ വ്യാപകമാകുന്നു

  • അനുവദനീയമല്ലാത്തനിറങ്ങൾ ചേർക്കുന്നതിന് കടകൾക്കെതിരെ നടപടി

കോഴിക്കോട് : മിക്സ്ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർക്കൽ വ്യാപകമാകുന്നു.കോഴിക്കോട് ജില്ലയിലെ വടകര,പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽ നിന്ന് ശേഖരിച്ച മിക്സ്ചറുകളിൽ കണ്ടെത്തിയത് ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ എന്ന നിറം ചേർക്കുന്ന വസ്തുവാണ്. കടകളിലെ ഉൽപ്പാദനവും വിൽപ്പനയും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു.

വടകര ജെടി റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക്
ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്,മുക്കം അഗസ്ത‌ത്യൻമുഴി ബ്രദേഴ്സ്
ബേക്സ് ആൻഡ് ചിപ്സ് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച മിക്സ്ചറിലാണ് മായം കണ്ടത്. പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറിയിലേക്ക് മിക്സ്ചർ നൽകിയ ഓമശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉൽപ്പാദനവും
നിരോധിച്ചു. മറ്റ് മൂന്ന് ബേക്കറികളും പുറത്തുനിന്നാണ് മിക്സ്ചർ വാങ്ങിയത്. ബില്ലോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ ഉൽപ്പാദന യൂണിറ്റ് തിരിച്ചറിഞ്ഞിട്ടില്ല.കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമീഷണർ സക്കീർ ഹുസൈൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )