
ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
- കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പേഴ്സ് നഷ്ടപെട്ടത്
കൊയിലാണ്ടി: ഊരള്ളൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നഷ്ടപ്പെട്ടതായി പരാതി.ഊരള്ളൂർ സ്വദേശി ഷാനിദിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയ്ക്ക് ശേഷമാണ് കാണാതായത്.

ആധാർകാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, മൂത്തൂറ്റ് കാർഡ് എന്നീ രേഖകൾ അടങ്ങിയ പേഴ്സാണ് നഷ്ടമായത്. റെയിൽവേ സ്റ്റേഷനിൽവെച്ച് ഇന്നലെ വൈകീട്ട് പേഴ്സ് എടുത്തിരുന്നു. പിന്നീട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പേഴ്സ് നഷ്ടമായത് അറിയുന്നതെന്ന് പരാതികാരൻ പറഞ്ഞു. കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 9778518679.
CATEGORIES News