സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ ശുപാർശ

സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ ശുപാർശ

  • ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം ഉയർത്താൻ ശുപാർശ. ഇതിനായി പിഎസ് സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ ആവശ്യപ്പെട്ടു.

സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ തൊഴിൽപങ്കാളിത്തം പഠിച്ച കമ്മിഷൻ, തുടർനടപടികൾക്കായി തൊഴിൽവകുപ്പിന് നിർദേശങ്ങളും സമർപ്പിച്ചു.വിവാഹം, കുടുംബപരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളുടെ തുടർ പഠനവും തൊഴിൽസാധ്യതയും അനിശ്ചിതത്തിലാകുന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )