
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി പോലീസ്
- ഇയാൾ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ൽ ഒരു കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു
മഹാരാഷ്ട്ര: വ്യാപകമായി തുടരുന്ന വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂർ പോലീസ്.
ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്ക്കെയെ ആണ് നാഗ്പൂർ സിറ്റി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാൾ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ൽ ഒരു കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജസന്ദേശങ്ങളടങ്ങിയ ഇ-മെയിലുകൾ വന്നത് ഉയ്ക്കെക്കെയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. ഡിസിപി ശ്വേത ഖേട്കറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ജഗദിഷ് ഉയ്ക്കെയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയത്.
CATEGORIES News