
ഇന്ന് പുലർച്ചെ മുതൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം
- കണ്ണൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണമില്ലെന്ന് അധികൃതർ
വടകര: ദേശീയപാത തിക്കോടി മുതൽ അയനിക്കാട് വരെ സർവീസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് പുലർച്ചെ നാല് മുതൽ പകൽ ഒന്നു വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഒഴികെ മറ്റ് വലിയ വാഹനങ്ങൾ പൂളാടിക്കുന്ന്, അത്തോളി, ഉള്ളേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം,പെരിങ്ങത്തൂർ വഴി കണ്ണൂർ ഭാഗത്തേക്ക് പോവണം. ബസുകൾ നന്തി, പള്ളിക്കര, കീഴൂർ, തുറശേരിമുക്ക് വഴി വടകര ഭാഗത്തേക്കും പോവണം. കണ്ണൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു.
CATEGORIES News