മണിപ്പൂർ വീണ്ടും കലാപത്തിലേക്ക്

മണിപ്പൂർ വീണ്ടും കലാപത്തിലേക്ക്

  • മണിപ്പൂരിൽ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു

ന്യൂഡൽഹി: മണിപ്പൂർ വീണ്ടും കലാപഭൂമിയാവുന്നു. രണ്ട് വീടുകൾകൂടി ഇന്നലെ വൈകിട്ട് തീയിടുകയും ചെയ്തതോടെ പ്രശ്നങ്ങൾ വീണ്ടും കൂടിയിട്ടുണ്ട്. അസമിലെ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് 12 മണിക്ക് യോഗം ചേരും.

മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരിൽ ബിജെപിക്ക് അകത്തും ശക്തമാവുകയാണ്. സഖ്യ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ ബിരേൻ സിം ഗ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എൻപിപി രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )