
വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽവെച്ച് കുത്തിക്കൊന്നു
- വിവാഹഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്
ചെന്നൈ:വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസ് മുറിയിൽ കുട്ടികൾക്ക് മുന്നിൽ വെച്ചാണ് കൊല നടത്തിയത്.തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു. രമണി സ്കൂളിൽ ചേർന്നത് 4 മാസം മുമ്പാണ്. ഇന്നലെ ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

CATEGORIES News