ജാർഖണ്ഡിൽ ലീഡ് ഉറപ്പിച്ച് ഇന്ത്യാ സഖ്യം ; മഹാരാഷ്ട്ര എൻഡിഎയ്ക്കൊപ്പം

ജാർഖണ്ഡിൽ ലീഡ് ഉറപ്പിച്ച് ഇന്ത്യാ സഖ്യം ; മഹാരാഷ്ട്ര എൻഡിഎയ്ക്കൊപ്പം

  • മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മുന്നിൽ

ന്യൂഡൽഹി :ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം 49 സീറ്റുകളിലും എൻഡിഎ 30 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 220 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായികഴിഞ്ഞു . ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി. മിലിന്ദ് ദിവോറ, സീഷാൻ സിദ്ദിഖ്, ബാലാസാഹബ് തോറാട്ട് എന്നിവരും പിന്നിലാണ്. 288 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )