
ഫസീല കൊലക്കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നൈയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം സനൂഫിനെ കസ്റ്റഡിയിലെടുത്തു. ഫസീലയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുൾ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ് ജിൽ മുറിയെടുത്തത്. ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ പ്രതി ലോഡ് ജിൽ നിന്ന് പോയിരുന്നു. ഇയാൾ ഉപയോഗിച്ച കാർ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി.
CATEGORIES News