
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
- ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി
കൊച്ചി: എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ആളപായമില്ല.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്.

നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. സമീപത്ത് കൂടിയാണ് റെയിലും മെട്രോ ലൈനും കടന്നു പോകുന്നത്. തീപിടുത്തത്തെ തുടർന്ന് രണ്ട് മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
CATEGORIES News