ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് -പ്രിയങ്ക ഗാന്ധി

ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് -പ്രിയങ്ക ഗാന്ധി

  • ദുരന്തം നടന്നപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി

വയനാട് : ചൂരൽ മല ദുരന്തത്തിൽ, പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ദുരന്തം നടന്നപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയാൻ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രിയങ്ക ഇന്ന് വയനാട് ജില്ലയിൽ വിവിധയിടങ്ങളിൽ സംസാരിച്ചു.

വയനാട് എം പിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക മാനന്തവാടി ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )