കരുവന്നൂർ കള്ളപ്പണ ഇടപാട്; ഇഡി സുപ്രീം കോടതിയിലേക്ക്

  • ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക് . പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. പി.ആർ അരവിന്ദാക്ഷന്റെയും സി.കെ ജിൽസിൻ്റെയും ജാമ്യ ഉത്തരവിൽ ആയിരുന്നു ഹൈക്കോടതി പരാമർശം . ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ കുറ്റം ചെയ്‌തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി പ്രതികൾ 14 മാസമായി റിമാൻഡിലാണെന്നതും നിരീക്ഷിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )